2021 ജൂണിലെ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). സെപ്റ്റംബര്‍ അഞ്ച് വരെയാണ് അപേക്ഷിക്കാനുള്ള അവസരം. കോവിഡ്-19 രോഗവ്യാപനം മൂലം മാറ്റിവെച്ച 2020 ഡിസംബറിലെ പരീക്ഷയും 2021 ജൂണിലെ പരീക്ഷയും ഒന്നിച്ച് നടത്താനാണ് എന്‍.ടി.എ തീരുമാനം.  

സെപ്റ്റംബര്‍ ആറുവരെ പരീക്ഷാ ഫീസടയ്ക്കാം. https://ugcnet.nta.nic.in/ എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ ഏഴുമുതല്‍ 12 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. ഒക്ടോബര്‍ ആറു മുതല്‍ 11 വരെ ഓണ്‍ലൈനായി പരീക്ഷ നടക്കും. രാവിലെ ഒന്‍പത് മുതല്‍ 12 വരെയും ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആറു വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലാകും പരീക്ഷ നടക്കുക.

ഡിസംബര്‍ സെഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടും അപേക്ഷാപ്രക്രിയ പൂര്‍ത്തായാക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അത് പൂര്‍ത്തീകരിക്കാനുള്ള അവസരമുണ്ടാവും. രണ്ട് സെഷനിലേയും ജെ.ആര്‍.എഫ് സ്ലോട്ടുകള്‍ ചേര്‍ത്താകും ഇത്തവണ ഫലം പ്രഖ്യാപിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: UGC NET 2021 application invited by NTA