ന്യൂഡൽഹി: വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (യു.സി.ഐ.എൽ). ucil.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ്കാർഡ് ഡൗൺലോഡ് ചെയ്യാം.

കംപ്യൂട്ടർ അധിഷ്ഠിത രീതിയിലുള്ള പരീക്ഷ ഡിസംബർ ആറിനാണ് നടക്കുക. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഒബ്ജക്ടീവ് രീതിയിലുള്ള 120 ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കില്ല. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാകും പരീക്ഷ. പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിക്കും.

മൊബൈൽ ഫോൺ, കാൽകുലേറ്റർ, മൈക്രോഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നവരെ അയോഗ്യരാക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: UCIL releases admit card for recruitment exam