ന്യൂഡല്‍ഹി: വിവിധ തസ്തികകളിലെ തിരഞ്ഞെടുപ്പിനായി ഡിസംബര്‍ ആറിന് നടത്താനിരുന്ന കംപ്യൂട്ടറധിഷ്ഠിത പരീക്ഷ മാറ്റിവെച്ച് യുറേനിയം കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (യു.സി.ഐ.എല്‍). രാജ്യത്തെ 16 നഗരങ്ങളിലെ 126 കേന്ദ്രങ്ങളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ്-19 നെത്തുടര്‍ന്നാണ് മാറ്റിവെച്ചത്.
കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് രാജ്യത്തെ മിക്ക നഗരങ്ങളിലും റെയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കുകയാണെന്ന് യു.സി.ഐ.എല്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ വൈകാതെ ഉദ്യോഗാര്‍ഥികളെ അറിയിക്കും.
Content Highlights: UCIL postponed exam scheduled on december 6