ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് (ഡിസംബര്‍ 4). 2000 ഒഴിവുകളിലേക്കാണ് ഇത്തവണ എസ്.ബി.ഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാനാകുക. sbi.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഡിസംബര്‍ 31, 2021 ജനുവരി രണ്ട്, നാല്, അഞ്ച് തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ. മെയിന്‍ പരീക്ഷ 2021 ജനുവരി 29ന് നടക്കും. ഫലം 2021 മാര്‍ച്ച് അവസാനവാരം പ്രസിദ്ധീകരിക്കും.
എസ്.ബി.ഐ.യില്‍ 2000 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍
തുടക്കത്തില്‍ 27,620 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Content Highlights: Today is the last date to apply for SBI PO