കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സസില്‍ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം 25-ന് രാവിലെ 10-ന് നടക്കും.

സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഫോണ്‍: 9497664697.

സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒരു താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ 23-ന് മുമ്പ് energymaterialmgu@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റയും വിശദാംശങ്ങളും അയയ്ക്കണം.

Content Highlights: temporary vaccancies in M.G University