തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഇക്കൊല്ലം പി.എസ്.സി. അഡൈ്വസ് ചെയ്തവര്‍ക്ക് യഥാസമയം നിയമന ഉത്തരവ് നല്‍കും. എന്നാല്‍, സ്‌കൂളുകളില്‍ എത്തിത്തുടങ്ങുന്ന മുറയ്ക്കു മാത്രം ശമ്പളം നല്‍കിയാല്‍ മതിയെന്നാണു തീരുമാനം.

എ.ജി.യുടെ ഉപദേശം തേടിയശേഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. നിയമന ഉത്തരവ് നല്‍കുന്ന മുറയ്ക്ക് അവരെ റഗുലര്‍ അധ്യാപകരായി പരിഗണിക്കും. അതനുസരിച്ചുള്ള സര്‍വീസ് സീനിയോറിറ്റിയും നല്‍കും. കോവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാനായില്ലെങ്കില്‍ പുതുതായി നിയമനം നേടുന്നവര്‍ക്ക് ഇക്കൊല്ലം ശമ്പളം കിട്ടില്ല.

എയ്ഡഡ് സ്‌കൂളുകളില്‍ സ്റ്റാഫ് ഫിക്‌സേഷന്‍ നടന്നാലേ പുതിയ അധ്യയനവര്‍ഷം അധ്യാപകര്‍ക്ക് നിയമനം നല്‍കാന്‍ സാധിക്കൂവെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍, കഴിഞ്ഞവര്‍ഷം സര്‍വീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും നിലനിര്‍ത്തും.

Content Highlights: Teachers will get appointment letter, but salary will be given after school reopening, Kerala PSC