ന്യൂഡൽഹി: 2019-ലെ സ്റ്റെനോഗ്രാഫർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് ssc.nic.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. 2019 ഫെബ്രുവരിയാണ് പരീക്ഷ നടന്നത്.

പരീക്ഷയെഴുതിയവരിൽ 1215 പേർ ഗ്രേഡ് സി തസ്തികയിലേക്കും 7792 പേർ ഗ്രേഡ് ഡി തസ്തികകളിലേക്കുള്ള സ്കിൽ ടെസ്റ്റിനായി തിരഞ്ഞെടുക്കപ്പെട്ടു. യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ മാർക്കുകൾ മാർച്ച് 23-നകം എസ്.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ 2021-ലെ സ്റ്റെനോഗ്രാഫർ പരീക്ഷ എസ്.എസ്.സി മാറ്റിവെച്ചിരിക്കുകയാണ്.

Content Highlights: Stenographer result published SSC