സ്.എസ്.എല്‍.സി തല പൊതു പരീക്ഷകളുടെ രണ്ടാംഘട്ടം ഇന്ന് ഉച്ചയ്ക്ക് രണ്ട് 1.30 മുതല്‍ 3.15 വരെ നടക്കും. പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൃത്യ സമയത്ത് പരീക്ഷാഹാളില്‍ ഹാജരാകണം. 

തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍, അഡ്മിഷന്‍ ടിക്കറ്റ് എന്നിവ കൈവശമുള്ളവര്‍ക്ക് മാത്രമേ പരീക്ഷയെഴുതാന്‍ സാധിക്കൂ. ഫെബ്രുവരി 20-ന് നടത്തിയ ആദ്യഘട്ട പരീക്ഷ മികച്ച നിലവാരം പുലര്‍ത്തിയെന്നാണ് ഉദ്യോഗാര്‍ഥികളുടെ അഭിപ്രായം. അതിനാല്‍ത്തന്നെ മുന്നോട്ടുള്ള പരീക്ഷകളിലും ഇത് ആവര്‍ത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. 

Content Highlights: SSLC level preliminary exam, Second phase today