ന്യൂഡല്‍ഹി: വിജ്ഞാപനങ്ങളും പരീക്ഷാ തീയതികളുമുള്‍പ്പെടെയുള്ള അറിയിപ്പുകളെല്ലാം ഉമംഗ് ആപ്പില്‍ ലഭ്യമാക്കി സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയമാണ് യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ-ഏജ് ഗവേണന്‍സ് (ഉമംഗ്) എന്ന ആപ്പ് തയ്യാറാക്കിയത്. 

പുതിയ ഒഴിവുകളെ സംബന്ധിക്കുന്ന വിജ്ഞാപനങ്ങള്‍, പരീക്ഷാ തീയതികള്‍, ഫലങ്ങള്‍, പ്രത്യേക അറിയിപ്പുകള്‍, പരീക്ഷാ കലണ്ടര്‍ തുടങ്ങിയ വിവരങ്ങളാകും ഈ ആപ്പിലൂടെ ലഭ്യമാക്കുകയെന്ന് എസ്.എസ്.സി വ്യക്തമാക്കി. 

ഗൂഗിള്‍ പ്ലേസ്‌റ്റോറിലൂടെയും (ആന്‍ഡ്രോയിഡ്), ഐട്യൂണ്‍സിലൂടെയും (ഐഫോണ്‍) ഉദ്യോഗാര്‍ഥികള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നിലവില്‍ ഈ വിവരങ്ങളെല്ലാം എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in -ല്‍ ലഭ്യമാണ്.

Content Highlights: SSC updates are now available in UMANG app, Career News, Govt. jobs