ന്യൂഡൽഹി: മാർച്ച് 29 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷ മാറ്റിവെച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). പുതിയ പരീക്ഷാത്തീയതികൾ പിന്നീട് പ്രഖ്യാപിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവെയ്ക്കാനുള്ള എസ്.എസ്.സിയുടെ തീരുമാനം.

ഡൽഹി പോലീസ് സബ്ഇൻസ്പെക്ടർ, സി.എ.പി.എഫ്, സി.എച്ച്.എസ്.എൽ പരീക്ഷകളും എസ്.എസ്.സി മാറ്റിവെച്ചിട്ടുണ്ട്. ഈ പരീക്ഷകളുടെ പുതുക്കിയ തീയതികൾ ssc.nic.in എന്ന വെബ്സൈറ്റിലുണ്ട്.

Content Highlights: SSC Stenographer exam postponed