ന്യൂഡല്‍ഹി: സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി തസ്തികകളിലെ പരീക്ഷാതീയതി പുനഃക്രമീകരിച്ച് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). ഡിസംബര്‍ 22 മുതല്‍ 24 വരെയാണ് പുതുക്കിയ പരീക്ഷാ തീയതി. 

ഡിസംബര്‍ 24 മുതല്‍ 30 വരെയാണ് നേരത്തെ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. നിശ്ചിത ദിവസത്തിന് ശേഷം ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: SSC rescheduled Stenographer grade C, D exam dates