ന്യൂഡല്‍ഹി: 2020 ഒക്ടോബര്‍ മുതല്‍ 2021  ഓഗസ്റ്റ് വരെയുള്ള പരീക്ഷാ കലണ്ടര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി) പ്രസിദ്ധീകരിച്ചു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 26 വരെ നടക്കും.

2019-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍ - ടയര്‍ II) പരീക്ഷ നവംബര്‍ നവംബര്‍ 2 മുതല്‍ 5 വരെയും ടയര്‍ III നവംബര്‍ 225-നും നടത്തും. ഡല്‍ഹി പോലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തും. 

ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കാണ് ആദ്യത്തെ അപേക്ഷ ക്ഷണിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ 30 വരെ ഇതിലേക്ക് അപേക്ഷിക്കാം. 2020-ലെ സി.ജി.എല്‍ പരീക്ഷയ്ക്ക് ഡിസംബര്‍ 21 മുതല്‍ ജനുവരി 25 വരെയും അപേക്ഷിക്കാം.

Content Highlights: SSC Releases Exam Calendar 2020-21