ന്യൂഡൽഹി: മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). ssc.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം.

ആകെ 8,992 ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷയിൽ വിജയിച്ചു. പരീക്ഷയുടെ എല്ലാഘട്ടങ്ങളും പാസ്സാകുന്ന ഉദ്യോഗാർഥികൾക്ക് കേന്ദ്ര സർവീസിൽ ഗ്രൂപ്പ് ബി, സി ലെവൽ തസ്തികകളിൽ നിയമനം ലഭിക്കും.

യോഗ്യത നേടിയവരുടെ മാർക്ക് മാർച്ച് 10-നകം എസ്.എസ്.സി വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യും. മാർച്ച് 31-വരെ ഉദ്യോഗാർഥികൾക്കിത് പരിശോധിക്കാം. പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് സംശയിക്കുന്ന 607 ഉദ്യോഗാർഥികളുടെ ഫലം എസ്.എസ്.സി തടഞ്ഞ് വെച്ചിരിക്കുകയാണ്.

Content Highlights: SSC released final result of MTS, check now