ന്യൂഡല്‍ഹി: മാര്‍ച്ച് മൂന്നുമുതല്‍ ഒന്‍പത് വരെ നടത്തിയ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) ടയര്‍-1 പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവിട്ട് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). കംപ്യൂട്ടര്‍ അധിഷ്ഠിതമായി നടത്തിയ പരീക്ഷയെഴുതിയത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ്. 

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരവര്‍ രേഖപ്പെടുത്തിയ ഉത്തരങ്ങളും ഉത്തരസൂചികയ്‌ക്കൊപ്പം ഡൗണ്‍ലോഡ് ചെയ്യാം. എസ്.എസ്.സി പുറത്തിറക്കിയ ഉത്തരസൂചികയിലെ ഏതെങ്കിലും ചോദ്യത്തില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനും അവസരമുണ്ട്. അത്തരത്തില്‍ ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനൊപ്പവും 100 രൂപ അടയ്‌ക്കേണ്ടി വരും. മാര്‍ച്ച് 21 വരെയാണ് ഇതിനുള്ള അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: SSC Released CGL Answer Key