ന്യൂഡല്‍ഹി: 2019 നവംബര്‍ 26-ന് നടത്തിയ മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ് പേപ്പര്‍ ടു പരീക്ഷയുടെ ഫലം പുറത്തുവിട്ട് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). ssc.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ആഗസ്റ്റില്‍ നടത്തിയ ഒന്നാം പേപ്പറില്‍ 1,20,713 പേര്‍ വിജയിച്ചിരുന്നെങ്കിലും 96,478 പേര്‍ മാത്രമാണ് പരീക്ഷയെഴുതിയത്. 

പരീക്ഷയില്‍ 20 മാര്‍ക്കോ അതിന് മുകളിലോ നേടിയവരെയാണ് വിജയികളായി പരിഗണിക്കുക. സംവരണ വിഭാഗക്കാര്‍ക്ക് 17.5 മാര്‍ക്ക് നേടിയാല്‍ മതി. 18-23 വയസ്സുകാരുടെ വിഭാഗത്തില്‍ 17004 പേരും 18-27 വയസ്സുകാരുടെ വിഭാഗത്തില്‍ 3898 പേരുമാണ് യോഗ്യത നേടിയത്. ഉദ്യോഗാര്‍ഥികളുടെ വ്യക്തിഗത സ്‌കോര്‍ നവംബര്‍ അഞ്ചിനകം എസ്.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 

Content Highlights: SSC MTS result declared, Check results