ന്യൂഡൽഹി: ജൂനിയർ എൻജിനിയർ 2018 പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). ssc.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം.

സിവിൽ എൻജിനിയറിങ് തസ്തികയിൽ 1506, ഇലക്ട്രിക്കൽ എൻജിനിയറിങ് തസ്തികയിൽ 192, മെക്കാനിക്കൽ എൻജിനിയറിങ് തസ്തികയിൽ 142 എന്നിങ്ങനെ 1840 പേരാണ് വിവിധ തസ്തികകളിലേക്ക് യോഗ്യത നേടിയത്.

പരീക്ഷയെഴുതിയവരുടെയെല്ലാം വിശദമായ മാർക്ക് ജനുവരി 13-ന് എസ്.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ഫെബ്രുവരി 13 വരെ ഉദ്യോഗാർഥികൾക്കിത് പരിശോധിക്കാം.

Content Highlights: SSC Junior Engineer 2018 final result published