ന്യൂഡല്‍ഹി: കോവിഡ്-19 രോഗബാധയെത്തുടര്‍ന്ന് ഐ.എസ്.ആര്‍.ഒ, എസ്.എസ്.സി എന്നിവ നടത്താനിരുന്ന അഭിമുഖവും വൈദ്യപരിശോധനയും മാറ്റിവെച്ചു. ഐ.എസ്.ആര്‍.ഒ സയന്റിസ്റ്റ്/എന്‍ജിനീയര്‍ എസ്.സി (സിവില്‍) തസ്തികയിലേക്ക് മാര്‍ച്ച് 20 മുതല്‍ 22 വരെ നടക്കേണ്ട അഭിമുഖമാണ് മാറ്റിയത്. മേയ് 14 മുതല്‍ 16 വരെ അഭിമുഖം നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. അഭിമുഖം നടക്കുന്ന സ്ഥലത്തിനോ സമയത്തിനോ മാറ്റമുണ്ടാകില്ലെന്നും അറിയിച്ചു.

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ്ബാധിതരുടെ എണ്ണം കൂടിയതിനെത്തുടര്‍ന്നാണ് നോര്‍ത്തേണ്‍ റീജിയണിലെ സബ്ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് നടത്താനിരുന്ന വൈദ്യപരിശോധന എസ്.എസ്.സി മാറ്റിവെച്ചത്. മാര്‍ച്ച് 23-നായിരുന്നു തീയതി നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും എസ്.എസ്.സി വ്യക്തമാക്കി. 

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കമ്പൈന്‍ഡ് ഹയര്‍ സെക്കന്ററി പരീക്ഷയും എസ്.എസ്.സി മാറ്റിവെച്ചിരുന്നു. ഇത് കൂടാതെ യു.പി.എസ്.സി സിവില്‍ സര്‍വീസസ് അഭിമുഖം, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് അഭിമുഖം എന്നിവയും മാറ്റിവെച്ചിരുന്നു. 

Content Highlights: SSC, ISRO, postpones Interview and Medical Examination due to Covid-19 outbreak