ന്യൂഡൽഹി: സി.എ.പി.എഫ്, എൻ.ഐ.എ, എസ്.എസ്.എഫ്, റൈഫിൾമാൻ (ജി.ഡി) തുടങ്ങിയ പോലീസ് സേനകളിലെ കോൺസ്റ്റബിൾ ജി.ഡി തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് എസ്.എസ്.സി. ssc.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം.

ആകെ 1,09,552 പേരാണ് പരീക്ഷയിൽ യോഗ്യത നേടിയത്. അതിൽ 93,654 പേർ പുരുഷന്മാരും 15,898 പേർ വനിതകളുമാണ്. ആകെ 54,953 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700-69,100 രൂപയാകും ശമ്പളം.

Content Highlights: SSC Constable GD 2018 final result released