sscന്യൂഡല്‍ഹി: ആഗസ്ത് 27 മുതല്‍ സപ്തംബര്‍ 11 വരെ നടക്കുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ ടയര്‍ - 1 അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് എസ്എസ്‌സി വെബ്‌സൈറ്റില്‍ (www.ssc.nic.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 

ആഗസ്ത് 27 മുതല്‍ സപ്തംബര്‍ നാല് വരെ പരീക്ഷയുള്ള ഉദ്യോഗാര്‍ഥികള്‍ 16 ന് ശേഷവും സപ്തംബര്‍ ആറ് മുതല്‍ 11 വരെ പരീക്ഷയുള്ള ഉദ്യോഗാര്‍ഥികള്‍ 27 ന് ശേഷവും അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം.

അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് റീജണല്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. കര്‍ണാടക - കേരള റീജണ്‍: 080-25502520, 9483862020, 080-25520653 (പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ). www.ssckkr.kar.nic.in

thozil 43