ന്യൂഡല്‍ഹി: 2020-ലെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ (സി.എച്ച്.എസ്.എല്‍) ടയര്‍-1 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. 

ഏപ്രില്‍ 12 മുതല്‍ 17 വരെയുള്ള പരീക്ഷയുടെ ഹാള്‍ടിക്കറ്റാണ് നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, ജനറല്‍ ഇന്റലിജന്‍സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ അവയര്‍നെസ് തുടങ്ങിയ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാകും പരീക്ഷയ്ക്കുണ്ടാകുക. ടയര്‍-1 പാസ്സാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ടയര്‍-2 എഴുതാം. ഈ പരീക്ഷയുടെ തീയതിയും സമയവും പിന്നീട് പ്രഖ്യാപിക്കും. 

എല്‍.ഡി ക്ലാര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ് തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയാണിത്. ആകെ 4726 ഒഴിവുകളിലേക്കാണ് ഇത്തവണ പരീക്ഷ. 

Content Highlights: SSC CHSL tier-1exam hall ticket published