ന്യൂഡല്‍ഹി:  2018-ലെ കമ്പൈന്‍ഡ് ഹയര്‍സെക്കന്ററി ലെവല്‍ ടയര്‍-2 പരീക്ഷയുടെ ഫലം എസ്.എസ്.സി പ്രസിദ്ധീകരിച്ചു.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം. പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ്ങ് അസിസ്റ്റന്റ്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, ഡി.ഇ.ഒ, എല്‍.ഡി.സി തുടങ്ങിയ തസ്തികളിലെ തിരഞ്ഞെടുപ്പിനായുള്ള പരീക്ഷയാണിത്. 

2019 സെപ്റ്റംബര്‍ 29-നാണ് വിവരണാത്മക രീതിയിലുള്ള ടയര്‍-2 പരീക്ഷ നടന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന കടമ്പയായ സ്‌കില്‍ ടെസ്റ്റ്/ടെപ്പിങ് ടെസ്റ്റ് കൂടി പാസായാല്‍ ജോലിയില്‍ പ്രവേശിക്കാം. സ്‌കില്‍ ടെസ്റ്റിന്റെ തീയതി എസ്.എസ്.സി വെബസൈറ്റില്‍ പ്രസിദ്ധീകരിക്കും.  

Content Highlights: SSC CHSL 2018 Tier-2 Result Published