ന്യൂഡല്‍ഹി: 2019-ലെ സി.ജി.എല്‍ പരീക്ഷയുടെ ഒഴിവുകള്‍ പുറത്തുവിട്ട് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). ആകെ 8,582 ഒഴിവുകളുണ്ടെന്നും സി.ജി.എല്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനമെന്നും എസ്.എസ്.സി വിജ്ഞാപനത്തില്‍ പറയുന്നു.

ആകെയുള്ള ഒഴിവുകളില്‍ 2,159 എണ്ണം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസി (സി.ബി.ഐ.സി)ലാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസില്‍ (സി.ബി.ഡി.ടി) 1,456 ഒഴിവുകളാണുള്ളത്. 

മാര്‍ച്ച് മൂന്നു മുതല്‍ ഒന്‍പത് വരെ നടത്തിയ ടയര്‍-1 പരീക്ഷയുടെ ഉത്തരസൂചിക എസ്.എസ്.സി പ്രസിദ്ധീകരിച്ചിരുന്നു. കംപ്യൂട്ടറധിഷ്ഠിതമായി നടത്തിയ പരീക്ഷയുടെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും. ടയര്‍-1 വിജയിക്കുന്നവര്‍ക്ക് ടയര്‍-2, ടയര്‍-3 പരീക്ഷകളും പാസാകണം. 

Content Highlights: SSC announces over 8,000 vacancies for CGL 2019