ന്യൂഡല്‍ഹി: കോവിഡ്-19നെത്തുടര്‍ന്ന് കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലൈവല്‍ (സി.എച്ച്.എസ്.എല്‍-2018) പരീക്ഷയുടെ സ്‌കില്‍ ടെസ്റ്റിന്റെ പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). പരീക്ഷയ്ക്കായി യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ssc.nic.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ നമ്പറും പാസ്വേര്‍ഡും നല്‍കി കേന്ദ്രം മാറ്റാം. നവംബര്‍ ഒന്നുവരെയാണ് കേന്ദ്രം മാറ്റാനുള്ള അവസരം. 

നവംബര്‍ 26-നാണ് സ്‌കില്‍ ടെസ്റ്റ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. പകരം ഉദ്യോഗാര്‍ഥികളില്‍ നിന്ന് നേരിട്ട് വിരലടയാളം സ്വീകരിക്കും. പരീക്ഷ പാസ്സാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എല്‍.ഡി ക്ലാര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ നിയമനം ലഭിക്കും. 

Content Highlights: SSC allows CHSL candidates to change exam centres due to COVID-19 pandemic