ന്യൂഡൽഹി: ഹെഡ് കോൺസ്റ്റബിൾ മിനിസ്റ്റീരിയൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് സശസ്ത്ര സീമാബെൽ (എസ്.എസ്.ബി). പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് ssb.nic.in, ssbrectt.gov.in എന്ന വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം.

ഈ വർഷം ജനുവരി മൂന്നിനാണ് ഹെഡ് കോൺസ്റ്റബിൾ മിനിസ്റ്റീരിയൽ തസ്തികയിലേക്കുള്ള പരീക്ഷ നടന്നത്. 2018-ലാണ് ഈ തസ്തികയിലേക്ക് എസ്.എസ്.ബി വിജ്ഞാപനം ക്ഷണിച്ചത്. പരീക്ഷ പാസായ ഉദ്യോഗാർഥികൾക്ക് അഭിരുചി പരീക്ഷയ്ക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Content Highlights: SSB Head constable Ministerial result published