ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസിലെ ഗ്രൂപ്പ് ബി, സി (നോണ്‍ ടെക്‌നിക്കല്‍) തസ്തികകളിലേക്കുള്ള പൊതുയോഗ്യതാപരീക്ഷ അടുത്തകൊല്ലം മുതല്‍ ഓണ്‍ലൈനായി നടത്തും. 

കേന്ദ്രമന്ത്രിസഭ നേരത്തേ ഇതുസംബന്ധിച്ച തീരുമാനമെടുക്കുകയും നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തകൊല്ലം പകുതിയോടെയാവും ആദ്യത്തെ പൊതുയോഗ്യതാ പരീക്ഷയെന്ന് പേഴ്‌സണല്‍കാര്യ മന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. 

പ്രാഥമികമായ സ്‌ക്രീനിങ് പരീക്ഷ മാത്രമാണിത്. ഇതിലെ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍, ആര്‍.ആര്‍.ബി., ഐ.ബി.പി.എസ്. തുടങ്ങിയവയ്ക്ക് സ്വതന്ത്രമായ തിരഞ്ഞെടുപ്പുരീതി അവലംബിക്കാം.

Content Highlights: Single recruitment agency for central services, exam starts from next year, SSC, RRB, IBPS