ന്യൂഡൽഹി: ഡൽഹി പോലീസ്, സി.എ.പി.എഫ്.എസ് സേനകളിലെ സബ് ഇൻസ്പെക്ടർ, സി.ഐ.എസ്.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തിയ പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി).

പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് ssc.nic.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. 1433 ഉദ്യോഗാർഥികളാണ് വിവിധ സേനകളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ നടന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ 2557 ഉദ്യോഗാർഥികളാണ് രേഖാപരിശോധനയ്ക്ക് യോഗ്യത നേടിയത്.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 20 മുതലുള്ള എല്ലാ നിയമന നടപടികളും എസ്.എസ്.സി മാറ്റിവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: SI, ASI exam final result declared by SSC