ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഓഫീസർ തസ്തികയിലേക്ക് മേയ് 31 വരെ അപേക്ഷിക്കാം. മാർച്ച് ഏഴിനാണ് ജനറൽ, ലീഗൽ, ഇൻഫോർമേഷൻ ടെക്നോളജി, എൻജിനീയറിങ്, റിസർച്ച് ആൻഡ് ഒഫിഷ്യൽ ലാംഗ്വേജ് എന്നീ വിഭാഗങ്ങളിലെ 100 ഒഴിവുകളിലേക്കാണ്  സെബി അപേക്ഷ ക്ഷണിച്ചത്.

വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് രണ്ടിൽ കൂടുതൽ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. ഓരോ അപേക്ഷയ്ക്കും പ്രത്യേകം ഫീസടയ്ക്കണം. കംപ്യൂട്ടറധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ് നടത്തുക. കൂടുതൽ വിവരങ്ങളറിയാനും അപേക്ഷ സമർപ്പിക്കാനും വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: SEBI Officer application date extended