ന്യൂഡൽഹി: പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് sbi.co.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം.

വിജയിച്ച ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയിട്ടുള്ള പി.ഡി.എഫ്. മാതൃകയിലാണ് ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പി.ഒ. തസ്തികയിലെ തിരഞ്ഞെടുപ്പിനുള്ള അന്തിമഘട്ടമായ അഭിമുഖം മാർച്ചിലാണ് നടന്നത്. അത് പൂർത്തിയാക്കിയതിന് പിന്നാലെയാണ് എസ്.ബി.ഐ. ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

Content Highlights: SBI published PO final result