ന്യൂഡൽഹി: കോവിഡ്-19 രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ മേയ് 23-ന് നടത്താനിരുന്ന ഫാർമസിസ്റ്റ്, ഡാറ്റാ അനലിസ്റ്റ് തസ്തികകളിലെ പരീക്ഷകൾ മാറ്റിവെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). പുതുക്കിയ പരീക്ഷാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഓൺലൈനായി നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പരീക്ഷയുടെ ഹാൾടിക്കറ്റ് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാകും ഈ തസ്തികകളിലെ അന്തിമഫലം പ്രഖ്യാപിക്കുക.

എസ്.ബി.ഐ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഇന്നുവരെയാണ്. 5,000-ത്തോളം ഒഴിവുകളുള്ള തസ്തികയിലേക്ക് 20-നും 28നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക

Content Highlights: SBI postpones recruitment exam due to covid crisis