ന്യൂഡൽഹി: എസ്.ബി.ഐ പ്രൊബേഷണറി ഓഫീസർ മെയിൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. sbi.co.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ജനുവരി 29-നാണ് പരീക്ഷ.
ഓൺലൈനായി നടത്തുന്ന പരീക്ഷയിൽ 200 മാർക്കിന്റെ ചോദ്യം ഒബ്ജക്ടീവ് രീതിയിലും 50 മാർക്കിന്റെ ചോദ്യം ഡിസ്ക്രിപ്റ്റീവ് രീതിയിലുമായിരിക്കും.
ഡിസ്ക്രിപ്റ്റീവ് പരീക്ഷയിൽ ഉത്തരങ്ങൾ ടൈപ്പ് ചെയ്യേണ്ടിവരും. ജനുവരി 4,5,6 തീയതികളിലായാണ് എസ്.ബി.ഐ പ്രാഥമിക പരീക്ഷ നടത്തിയത്. 2000 ഒഴിവുകളിലേക്കാണ് എസ്.ബി.ഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Content Highlights: SBI PO mains admit card Released