ന്യൂഡല്‍ഹി: എസ്.ബി.ഐ ക്ലാര്‍ക്ക്/ ജൂനിയര്‍ അസോസിയേറ്റ് പരീക്ഷയുടെ പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു. www.sbi.co.in എന്ന വെബ്‌സൈറ്റില്‍ കയറി ലോഗിന്‍ ഐ.ഡിയും പാസ്​വേഡും നല്‍കി ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഫെബ്രുവരി 22, 28, മാര്‍ച്ച് ഒന്ന്, എട്ട് തീയതികളിലായി നടത്തിയ പരീക്ഷയുടെ ഫലപ്രഖ്യാപനം കോവിഡ്-19നെത്തുടര്‍ന്നാണ് വൈകിയത്. 

പ്രിലിമിനറി പരീക്ഷ പാസായ വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ 31-ന് മെയിന്‍ പരീക്ഷ നടത്തും. ഒബ്ജക്റ്റീവ് രീതിയിലുള്ള പരീക്ഷയില്‍ 190 ചോദ്യങ്ങളാണുണ്ടാവുക. രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം. രാജ്യത്തെ വിവിധ ബാങ്കുകളിലായി 8,000-ത്തോളം ക്ലാര്‍ക്ക് ഒഴിവുകളാണുള്ളത്. 

Content Highlights: SBI clerk preliminary result published