ന്യൂഡൽഹി: ജൂനിയർ അസോസിയേറ്റ്, ക്ലാർക്ക് തസ്തികയിലെ തിരഞ്ഞെടുപ്പിനായുള്ള പരീക്ഷ മാറ്റിവെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പരീക്ഷ മാറ്റിവെച്ചത്.

5000-ത്തോളം ഒഴിവുകളിലേക്കാണ് എസ്.ബി.ഐ പരീക്ഷ നടത്താനിരുന്നത്. പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്തിയാണ് സാധാരണ ഈ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഓൺലൈനായാകും തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടത്തുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 17,900നും 47,920നും ഇടയിലാകും ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് www.sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: SBI Clerk, Junior Associate exam postponed