ന്യൂഡല്‍ഹി: ക്ലാര്‍ക്ക് (ജൂനിയര്‍ അസോസിയേറ്റ്) തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷ മാറ്റിവെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. ഇത് സംബന്ധിക്കുന്ന വിജ്ഞാപനം എസ്.ബി.ഐ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in-ല്‍ പ്രസിദ്ധീകരിച്ചു.

ജൂലായ് 31-നാണ് നേരത്തെ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ജൂലായ് 10 മുതല്‍ 13 വരെയാണ് ഈ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ നടത്തിയത്. ഇതിന്റെ ഫലം പ്രഖ്യാപിച്ചിട്ടില്ല. പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാകും മെയിന്‍ പരീക്ഷയെഴുതാനാവുക. 

2021 ഏപ്രില്‍ 27 മുതലാണ് ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള അപേക്ഷാ നടപടികളാരംഭിച്ചത്. ആകെ 5,000-ത്തോളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

Content Highlights: SBI Clerk 2021 main exam postponed