സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്.ബി.ഐ) നടത്തിയ ക്ലാര്‍ക്ക് (ജൂനിയര്‍ അസോസിയേറ്റ്) മെയിന്‍സ് എക്‌സാമിനേഷന്‍ 2021 ഫലം പ്രസിദ്ധീകരിച്ചു. sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. 2021 ഒക്ടോബര്‍ 1 മുതല്‍ 17 വരെ നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.

ഫലമറിയാനായി sbi.co.in/career എന്ന പേജ് സന്ദര്‍ശിക്കുക. ശേഷം, 'RECRUITMENT OF JUNIOR ASSOCIATES (CUSTOMER SUPPORT & SALES)(Final Result Announced) (Advertisement No. CRPD/CR/2021-22/09)' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഫലം പി.ഡി.എഫ് ഫോര്‍മാറ്റിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ റോള്‍ നമ്പറുകള്‍ പി.ഡി.എഫില്‍ കാണാം. റിസള്‍ട്ടിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പ്രിന്റ എടുത്തു സൂക്ഷിക്കണം. 

Content Highlights: S.B.I clerk mains examination 2021 results published