ന്യൂഡൽഹി: ആർ.ആർ.ബി ഓഫീസ് അസിസ്റ്റന്റ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ച് ഐ.ബി.പി.എസ്. ibps.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം.

ജനുവരി രണ്ടിന് നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോൾ ഐ.ബി.പി.എസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർഥികൾ മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടും. മെയിനിൽ വിജയിക്കുന്നവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അതിന് ശേഷമാകും അന്തിമഫലം പ്രഖ്യാപിക്കുക.

Content Highlights: RRB Office assistant result published by IBPS