ന്യൂഡല്‍ഹി: ആര്‍.ആര്‍.ബി എന്‍.ടി.പി.സി പരീക്ഷയുടെ അഞ്ചാംഘട്ടം മാര്‍ച്ച് നാല് മുതല്‍ ആരംഭിക്കും. 19-ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് ഈ ഘട്ടത്തില്‍ പരീക്ഷയെഴുതുന്നത്. മാര്‍ച്ച് 4,5,7,8,9,11,12,13,14, 21, 27 തീയതികളിലാണ് പരീക്ഷ. 

പരീക്ഷയ്ക്ക് നാല് ദിവസം മുന്‍പായി അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കും. പരീക്ഷാകേന്ദ്രം, തീയതി, തുടങ്ങിയ വിവരങ്ങള്‍ റീജണല്‍ വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് പരിശോധിക്കാം. മേല്‍പ്പറഞ്ഞ തീയതികള്‍ക്ക് പുറമേ മാര്‍ച്ച് 15,19,20 തീയതികളിലും ആര്‍.ആര്‍.ബി പരീക്ഷ നടത്തുന്നുണ്ട്. ഈ തീയതികളില്‍ പരീക്ഷയുള്ളവര്‍ക്ക് ഇ-മെയില്‍, മൊബെല്‍ നമ്പര്‍ എന്നിവ വഴി ആവശ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കും. 

1.26 കോടിപ്പേരാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. ഇപ്പോള്‍ നടക്കുന്ന ഒന്നാംഘട്ട പരീക്ഷ പാസാകുന്നവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം. ആകെ 35,208 ഒഴിവുകളിലേക്കാണ് എന്‍.ടി.പി.സി പരീക്ഷ നടത്തുന്നത്. 

Content Highlights: RRB NTPC phase four exam starts from march 4