ന്യൂഡൽഹി: സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ഗാർഡ് തുടങ്ങി വിവിധ തസ്തികകളിലെ നിയമനങ്ങൾക്കായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന എൻ.ടി.പി.സി പരീക്ഷയുടെ രണ്ടാഘട്ടം ജനുവരി 16 മുതൽ 30 വരെ.

27 ലക്ഷം പേരാണ് കംപ്യൂട്ടറധിഷ്ഠിതമായുള്ള രണ്ടാംഘട്ട പരീക്ഷയെഴുതുന്നത്. പരീക്ഷാ കേന്ദ്രം, തീയതി എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ ജനുവരി ആറുമുതൽ ആർ.ആർ.ബി വെബ്സൈറ്റിൽ ലഭ്യമാകും.

35,208 ഒഴിവുകളുള്ള തസ്തികകളിലേക്കായി ആകെ 1.26 കോടിപ്പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ജനുവരി 13 വരെ മോക്ക്ടെസ്റ്റിനുള്ള സൗകര്യവും ആർ.ആർ.ബി ഒരുക്കിയിട്ടുണ്ട്.

Content Highlights: RRB NTPC CBT-1 phase 2 exams to be held from January 16