ന്യൂഡൽഹി: എൻ.ടി.പി.സി ആറാംഘട്ട പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർ.ആർ.ബി). പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള റീജിയണിന്റെ വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഏപ്രിൽ 1, 3, 5, 6, 7, 8 തീയതികളിലാണ് പരീക്ഷ. ആറുലക്ഷത്തോളം ഉദ്യോഗാർഥികളാണ് ഈ ഘട്ടത്തിൽ പരീക്ഷയെഴുതുന്നത്. ഒബ്ജക്ടീവ് രീതിയിലുള്ള കംപ്യൂട്ടറധിഷ്ഠിത പരീക്ഷയിൽ പാസാകുന്നവർക്ക് രണ്ടാംഘട്ട പരീക്ഷയെഴുതാം. അതിലും വിജയിക്കുന്നവർക്കായി അഭിമുഖമുണ്ടാകും.

ഈ മൂന്ന് ഘട്ടത്തിനും ശേഷമാകും അന്തിമഫലം പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്ക് അതാത് റീജിയണൽ വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: RRB NTPC 6th phase hall ticket published