ന്യൂഡൽഹി: സെക്യൂരിറ്റി ഗാർഡ് തസ്തികയിലെ പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് rbi.org.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

മാർച്ച് 20 വരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പരീക്ഷയ്ക്ക് എത്തുമ്പോൾ അഡ്മിറ്റ് കാർഡിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ചിട്ടുണ്ടാകണം. ഇതിന് പുറമേ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും കൈവശമുണ്ടാകണം.

241 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. എഴുത്ത് പരീക്ഷയിലെ മാർക്ക്, രേഖാപരിശോധന, ശാരീരിക പരിശോധന എന്നിവയ്ക്ക് ശേഷമാകും അന്തിമഫലം പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Content Highlights:RBI Security Guard 2021 Admit Card released