ന്യൂഡൽഹി: ജൂനിയർ എൻജിനീയർ റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). opportunities.rbi.org.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. മാർച്ച് എട്ടാം തീയതിയാണ് റിക്രൂട്ട്മെന്റ് പരീക്ഷ.

ജൂനിയർ എൻജിനീയർ തസ്തികയിലെ 48 ഒഴിവുകൾ നികത്താനാണ് ആർ.ബി.ഐപരീക്ഷ നടത്തുന്നത്. ഇതിൽ 24 എണ്ണം സിവിൽ എൻജിനിയർ ഒഴിവുകളും 24 എണ്ണം ഇലക്ട്രിക്കൽ എൻജിനീയറിങ് ഒഴിവുകളുമാണ്.

Content Highlights: RBI published Junior Engineer exam hall ticket