ന്യൂഡൽഹി: വിവിധ തസ്തികകളിലെ 1.4 ലക്ഷത്തിലേറെ ഒഴിവുകൾ നികത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഉടൻ പൂർത്തിയാകുമെന്നും അറിയിച്ച് റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് അദ്ദേഹമിക്കാര്യം വ്യക്തമാക്കിയത്.


ഡിസംബർ മാസം മുതൽ വിവിധ തസ്തികകളിലെ റിക്രൂട്ട്മെന്റ് പരീക്ഷകളാരംഭിച്ചിട്ടുണ്ടെന്നും അതിപ്പോഴും തുടരുകയാണെന്നും ഉടൻതന്നെ ഒഴിവുകളെല്ലാം നികത്താനാകുമെന്നും അദ്ദേഹമറിയിച്ചു.

ഈ കോവിഡ് കാലത്ത് 1.4 ലക്ഷത്തോളം ഒഴിവുകളിലേക്കാണ് റെയിൽവേ വിജ്ഞാപനമിറക്കിയത്. 2.42 കോടിപ്പേരാണ് ആകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

Content Highlights: Railway to fill 1.4 lakh vacancies as soon as possible