റാങ്ക്‌ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ പേരില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ പി.എസ്.സി. ഒരുങ്ങുന്നു. അതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ പരിശോധിച്ച് അറിയിക്കാന്‍ ലീഗല്‍ റീട്ടെയ്‌നറെ പി.എസ്.സി. യോഗം ചുമതലപ്പെടുത്തി.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്യുന്നതായി ഒട്ടേറെ പരാതികള്‍ കമ്മിഷനു ലഭിച്ചിരുന്നു. ഇവ പരിശോധിച്ച് വിജിലന്‍സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ചത്തെ കമ്മിഷന്‍ യോഗം ചര്‍ച്ചചെയ്തു. ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഭൂരിഭാഗം റാങ്ക്‌ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെയും പേരില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Kerala PSC, Rank holder's association