സീതത്തോട് (പത്തനംതിട്ട): സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രൊഫഷണലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. മുമ്പൊക്കെ എസ്.എസ്.എല്‍.സി. മുതല്‍ ഡിഗ്രി തലംവരെയുള്ളവരും, അംഗ പരിമിതവിഭാഗത്തില്‍പെട്ടവരുമാണ് തൊഴിലിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. 

ഇപ്പോള്‍ പ്രൊഷണലുകളുള്‍പ്പെടെയുള്ളവരുടെ എണ്ണം കൂടി. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 37,71,628 പേരാണ്. രണ്ടു വര്‍ഷത്തിനിടയിലാണ് പ്രൊഫഷണല്‍ തൊഴിലന്വേഷകര്‍ കൂടുതലായി എത്തിയത്. 

കോവിഡ് ഉയര്‍ത്തിയ തൊഴില്‍ പ്രതിസന്ധിയാണ് ഒരു കാരണം. എന്‍ജിനീയറിങ് മേഖലയിലുള്ളവരാണ് രജിസ്റ്റര്‍ ചെയ്ത പ്രൊഫഷനുകളില്‍ കൂടുതല്‍. സാങ്കേതിക വിഭാഗത്തില്‍ യോഗ്യത നേടിയവര്‍ 95,364.

* എക്‌സ്‌ചേഞ്ചുകളില്‍ ആകെ രജിസ്റ്റര്‍ ചെയ്തത്- 37,71,628

* സാങ്കേതിക വിഭാഗത്തില്‍ യോഗ്യത നേടിയവര്‍- 95,364

* എന്‍ജിനിയറിങ് ബിരുദധാരികള്‍- 53,159

* എം.ബി.എ- 8,288

* നഴ്‌സിങ്- 27,816

* എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍- 1511

* ആയുര്‍വേദ ഡോക്ടര്‍മാര്‍- 4146

* എം.സി.എ. ബിരുദധാരികള്‍- 13,831

* നിയമബിരുദധാരികള്‍- 813

* കാര്‍ഷിക ശാസ്ത്രജ്ഞര്‍- 439

Content Highlights: Professional degree holders are approaching Employment exchange for jobs