ന്യൂഡല്‍ഹി: പ്രൊബേഷണറി ഓഫീസര്‍ മെയിന്‍ പരീക്ഷയുടെ സ്‌കോര്‍ കാര്‍ഡ് പ്രസിദ്ധീകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്). പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ibps.in എന്ന വെബ്‌സൈറ്റ് വഴി സ്‌കോര്‍ കാര്‍ഡ് പരിശോധിക്കാം.

ഫെബ്രുവരി 18-നാണ് മെയിന്‍ പരീക്ഷാഫലം ഐ.ബി.പി.എസ് പ്രസിദ്ധീകരിച്ചത്. പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് അഭിമുഖത്തിന് ഹാജരാകാം. അഭിമുഖത്തീയതി ഉടന്‍ അറിയിക്കും. 

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ത് ബാങ്ക്, യുകോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എന്നീ ബാങ്കുകളിലെ ഒഴിവുകള്‍ നികത്താനാണ് ഐ.ബി.പി.എസ് പരീക്ഷ നടത്തുന്നത്. 

Content Highlights: PO main exam score card published by IBPS