തിരുവനന്തപുരം: ഏപ്രിൽ 10, 17 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്ലസ്ടുതല പ്രാഥമിക പരീക്ഷ മാറ്റിവെച്ച് കേരള പി.എസ്.സി. ഏപ്രിൽ 10, 18 തീയതികളിലേക്കാണ് പരീക്ഷ മാറ്റിയിരിക്കുന്നത്.

രണ്ട് ഘട്ടമായി നടക്കുന്ന പരീക്ഷയിൽ ആദ്യഘട്ടത്തിന്റെ അഡ്മിറ്റ് കാർഡ് മാർച്ച് 29 മുതൽ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 18 നടക്കുന്ന രണ്ടാംഘട്ടത്തിന്റെ അഡ്മിറ്റ് കാർഡ് ഏപ്രിൽ എട്ടുമുതൽ ഡൗൺലോഡ് ആക്കാം. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാകും പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഹാൾടിക്കറ്റിലുണ്ടാകും.

ബിരുദതല പ്രവേശന പരീക്ഷയുടെ തീയതിയും നേരത്തെ കേരള പി.എസ്.സി പ്രഖ്യാപിച്ചിരുന്നു. മേയ് 22-നാണ് പരീക്ഷ. മേയ് ഏഴു മുതൽ പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഫെബ്രുവരി 20, 25 മാർച്ച് 6, 13 തീയതികളിൽ നടത്തിയ എസ്.എസ്.എൽ.സി തല പ്രാഥമിക പരീക്ഷയുടെ ഉത്തരസൂചികയും കേരള പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഉത്തരസൂചിക പരിശോധിക്കാം.

Content Highlights: Plus two level preliminary exam rescheduled, Kerala PSC 10th level answer key published