ന്യൂഡൽഹി: ഓഫീസർ തസ്തികയിലെ പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് ഓയിൽ ഇന്ത്യ ലിമിറ്റഡ്. oil-india.com എന്ന വെബ്സൈറ്റ് വഴി ഡിസംബർ 25 വരെ ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

സൂപ്രണ്ട് മെഡിക്കൽ ഓഫീസർ, ഗ്രേഡ് സി എൻജിനീയർ & മാനേജർ, സീനിയർ ഓഫീസർ, സീനിയർ മെഡിക്കൽ ഓഫീസർ, ഫിസിയോതെറാപിസ്റ്റ്, കോൺഫിഡൻഷ്യൽ സെക്രട്ടറി തുടങ്ങിയ തസ്തികകളിലെ തിരഞ്ഞെടുപ്പിനായാണ് പരീക്ഷ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Oil India Limited officer admit card released check now