മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) ഓഫീസര്‍ ഗ്രേഡ് എ തസ്തികയില്‍ 120 ഒഴിവ്. ജനറല്‍, ലീഗല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, റിസര്‍ച്ച്, ഒഫീഷ്യല്‍ ലാംഗ്വേജ് വിഭാഗങ്ങളിലാണ് അവസരം. അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: ജനുവരി 24.

ജനറല്‍-80: ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. നിയമം/എന്‍ജിനിയറിങ്ങില്‍ ബാച്ചിലര്‍ ബിരുദവും സി.എ./സി.എഫ്.എ./സി. എസ്./സി.ഡബ്ല്യു.എ.

ലീഗല്‍-16: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള നിയമ ബിരുദം.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-14: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഐ.ടി./കംപ്യൂട്ടര്‍ സയന്‍സില്‍ ബാച്ചിലര്‍ ബിരുദം അല്ലെങ്കില്‍ എം.സി. എ. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദവും ഐ.ടി./കംപ്യൂട്ടറില്‍ പി.ജി.യും.

റിസര്‍ച്ച്-7: സ്റ്റാറ്റിസ്റ്റിക്‌സ്/ഇക്കണോമിക്‌സ്/കൊമേഴ്സ്/ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (ഫിനാന്‍സ്)/ഇക്കണോമെട്രിക്സില്‍ ബിരുദാനന്തര ബിരുദം.

ഒഫീഷ്യല്‍ ലാംഗ്വേജ്-3: ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചുകൊണ്ടുള്ള ഹിന്ദി ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചുകൊണ്ടുള്ള സംസ്‌കൃതം/ഇംഗ്ലീഷ്/ഇക്കണോമിക്സ്/കൊമേഴ്സ് ബിരുദാനന്തരബിരുദം/ബിരുദം. പ്രായം: 30.

തിരഞ്ഞെടുപ്പ്

മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ 100 മാര്‍ക്കിന്റെ രണ്ട് പരീക്ഷകള്‍ വീതം ഉണ്ടാകും. ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും. പരീക്ഷ: ഫെബ്രുവരി 20-നാണ് ഒന്നാംഘട്ട പരീക്ഷ. മാര്‍ച്ച് 20-നാകും രണ്ടാംഘട്ടപരീക്ഷ. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തിനുള്ള രണ്ടാംഘട്ട പരീക്ഷ ഏപ്രില്‍ മൂന്നിനാണ്. www.sebi.gov.in

Content Highlights: officer a grade vaccancy in sebi