ന്യൂഡൽഹി: എൻ.ടി.പി.സി ടയർ-1 പരീക്ഷയുടെ മൂന്നാംഘട്ട പരീക്ഷാതീയതി പുറത്ത് വിട്ട് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്. ജനുവരി 31 മുതൽ ഫെബ്രുവരി 12 വരെയാണ് മൂന്നാംഘട്ട പരീക്ഷ നടക്കുക. 28 ലക്ഷത്തോളം ഉദ്യോഗാർഥികളാണ് ഈ ഘട്ടത്തിൽ പരീക്ഷയെഴുതുന്നത്.

അവരവർ അപേക്ഷിച്ചിട്ടുള്ള റീജിയണിന്റെ വൈബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് പരീക്ഷാ തീയതിയും കേന്ദ്രവുമറിയാം. പരീക്ഷയ്ക്ക് നാലു ദിവസം മുൻപ് അഡ്മിറ്റ് കാർഡ് ലഭിക്കും.

ഈ ഘട്ടത്തിൽ പരീക്ഷയില്ലാത്ത ഉദ്യോഗാർഥികൾക്ക് തുടർന്നുള്ള ഘട്ടങ്ങളിൽ പരീക്ഷ കാണുമെന്നും ആർ.ആർ.ബി വ്യക്തമാക്കിയിട്ടുണ്ട്. 1.26 കോടി ഉദ്യോഗാർഥികളാണ് എൻ.ടി.പി.സി പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ആകെ 35,208 ഒഴിവുകളാണുള്ളത്.

Content Highlights: NTPC Tier-1 third phase admit card released by RRB