ന്യൂഡല്‍ഹി: എന്‍.ടി.പി.സി ആറാംഘട്ട പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. ഏപ്രില്‍ ഒന്നിനാണ് പരീക്ഷയാരംഭിക്കുക. rrbcdg.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാത്തീയതികള്‍ പരിശോധിക്കാം. 

ഏപ്രില്‍ 1,3,5,6,7,8 തീയതികളിലാകും പരീക്ഷ നടക്കുക. ആകെ ആറ് ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് ഈ ഘട്ടത്തില്‍ പരീക്ഷയെഴുതുന്നത്. പരീക്ഷാകേന്ദ്രം, തീയതി തുടങ്ങിയ വിവരങ്ങള്‍ അതാത് റീജിയണിന്റെ വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്ത് ഉദ്യോഗാര്‍ഥികള്‍ക്ക് പരിശോധിക്കാം. 

പരീക്ഷയ്ക്ക് നാലുദിവസം മുന്‍പ് മാത്രമേ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ. കര്‍ശനമായ രീതിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകും പരീക്ഷ. 

Content Highlights: NTPC 6th phase exam dates published by RRB