ന്യൂഡല്‍ഹി: എന്‍.ടി.പി.സി നാലാംഘട്ട പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍.ആര്‍.ബി). 1.20 കോടിയോളം ഉദ്യോഗാര്‍ഥികളാണ് പലഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയെഴുതുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് അവരവര്‍ അപേക്ഷിച്ചിട്ടുള്ള റീജിയണിന്റെ വെബ്‌സൈറ്റ് വഴി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. 

ഫെബ്രുവരി 15,16,17,27 മാര്‍ച്ച് 1,2,3 തീയതികളിലാണ് നാലാംഘട്ട പരീക്ഷ നടക്കുക. മേല്‍പ്പറഞ്ഞ തീയതികള്‍ക്ക് പുറമേ ഫെബ്രുവരി 22നും പരീക്ഷ നടത്താന്‍ ആര്‍.ആര്‍.ബി തീരുമാനിച്ചിട്ടുണ്ട്. 15 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് ഈ ഘട്ടത്തില്‍ പരീക്ഷയെഴുതുന്നത്. 

Content Highlights: NTPC 4th phase admitcard published by RRB